Wednesday
4 October 2023
28.8 C
Kerala
HomeSportsഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലം: ടെണ്ടുൽക്കറിന്റെ മകന് 20 ലക്ഷം

ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലം: ടെണ്ടുൽക്കറിന്റെ മകന് 20 ലക്ഷം

ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലത്തിൽ രജിസ്റ്റർ ചെയ്തത് 1097 കളിക്കാർ. 814 ഇന്ത്യൻ താരങ്ങളും 283 വിദേശികളുമാണ് ലേലത്തിനുള്ളത്. 61 കളിക്കാരാണ് ലേലം വഴി ഐപിഎൽ ഫ്രാഞ്ചൈസികളിലെത്തുക. ഇതിൽ 22 പേർ വിദേശികളാകും.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ഓസീസ് താരം മിച്ചൽ സ്റ്റാർക് എന്നിവർ രജിസ്റ്റർ ചെയ്തിട്ടില്ല. മലയാളി താരം എസ് ശ്രീശാന്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ എന്നിവർ ലേലത്തിന്റെ ഭാഗമാണ്.

75 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. മുൻ ചെന്നൈ താരങ്ങളായ കേദാർ യാദവ്, ഹർഭജൻ സിങ്, സ്റ്റീവ് സ്മിത്ത്, ഗ്ലൻ മാക്‌സ്‌വെൽ, കോളിൻ ഇൻഗ്രം, മാർക് വുഡ്, മുഈൻ അലി എന്നിവർക്ക് രണ്ടു കോടിയാണ് വില.

അർജുൻ ടെണ്ടുൽക്കറുടെ അടിസ്ഥാന വില 20 ലക്ഷമാണ്. ചേതേശ്വർ പുജാരയ്ക്ക് അമ്പത് ലക്ഷവും ഹനുമാൻ വിഹാരിക്ക് ഒരു കോടിയും. ആരോൺ ഫിഞ്ച്, ഉമേഷ് യാദവ്, മാർനസ് ലബുഷനെ, ഷെൽഡ്രൺ കോട്രൽ എന്നിവരുടെ അടിസ്ഥാന വിലയും ഒരു കോടിയാണ്.

മുജീബുറഹ്‌മാൻ, അലക്‌സ് കാരി, നഥാൻ കൗണ്ടർ നൈൽ, റിച്ചാർഡ്‌സൺ എന്നിവർക്ക് ഒന്നരക്കോടിയാണ് അടിസ്ഥാന വില. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 16കാരൻ നൂർ അഹ്‌മദ് ലകൻവാൽ ആണ് രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ താരം. 20 ലക്ഷം രൂപയാണ് അടിസ്ഥാന വില.

RELATED ARTICLES

Most Popular

Recent Comments