Wednesday
17 December 2025
30.8 C
Kerala
HomeSportsഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യും: ലബുഷെയ്ൻ

ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യും: ലബുഷെയ്ൻ

ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മാർനസ് ലബുഷെയ്ൻ. ഫെബ്രുവരി 18നു നടക്കുന്ന ലേലത്തിൽ പേര് രജിസ്റ്റർ ചെയ്യുമെന്നും എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ഐപിഎലിൽ കളിക്കണമെന്ന് തനിക്ക് ഒരുപാട് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗിൽ ബാറ്റ് കൊണ്ടും പന്തു കൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്തുന്ന താരത്തെ ഏതെങ്കിലും ഫ്രാഞ്ചൈസി ടീമിൽ എടുക്കാനാണ് സാധ്യത.

ബ്രിസ്ബേൺ ഹീറ്റിനു വേണ്ടി കളിക്കുന്ന താരത്തിന് ബിഗ് ബാഷ് ലീഗിൽ ആകെ 176 റൺസും 10 വിക്കറ്റുകളുമാണ് സമ്പാദ്യം. മധ്യനിര ഓവറുകളിൽ ലബുഷെയ്ൻ്റെ ലെഗ് ബ്രേക്കുകൾ ബ്രിസ്ബേൻ ഹീറ്റിൻ്റെ പ്രകടനത്തിൽ ഏറെ നിർണായകമായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ ഈ വർഷം ഏപ്രിൽ 11ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിജയ് ഹസാരെ ട്രോഫിക്കും വനിതാ ഏകദിന ടൂർണമെൻ്റിനും ശേഷം ഐപിഎൽ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഏപ്രിൽ 11ന് ആരംഭിച്ച് ജൂൺ അഞ്ചിനോ ആറിനോ ഫൈനൽ നടത്താൻ കഴിയുന്ന വിധം മത്സര ക്രമം തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര മാർച്ചിലാണ് അവസാനിക്കുക. അതിനു ശേഷം താരങ്ങൾക്ക് ആവശ്യമായ വിശ്രമം ലഭിക്കുമെന്നും ഐപിഎലിനൊരുങ്ങാൻ കഴിയുമെന്നും ബിസിസിഐ കണക്കുകൂട്ടുന്നു. ഗവേണിംഗ് കമ്മറ്റിയിൽ ഔദ്യോഗിക തീരുമാനം എടുക്കും.

RELATED ARTICLES

Most Popular

Recent Comments