വിദേശ രാജ്യങ്ങളിൽ പഴയകാല ക്രിസ്ത്യൻ പള്ളികൾ ഇന്ന് ഡാൻസ് ബാറുകളാണെന്ന പരാമർശവുമായി ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ. തുർക്കിയിലെ ഹാഗിയ സോഫിയ പള്ളിയിൽ സംഭവിച്ചതെന്താണെന്ന പരാമർശത്തോടെ തുടങ്ങിയ ചാണ്ടി ഉമ്മൻ സ്പെയ്നടക്കമുള്ള വിദേശ രാജ്യങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ ഇന്ന് ഡാൻസ് ബാറുകളാണെന്ന് തുറന്നടിച്ചു.
ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന നൽകുന്നതാണെന്നും ചരിത്രം അറിയാൻ യുവ നേതാക്കൾ ശ്രമിക്കണമെന്നുമുള്ള പ്രതികരണവുമായി കെസിബിസി രംഗത്തെത്തി. പ്രസംഗത്തെ അതിരൂക്ഷമായി വിമർശിച്ച് നിരവധി വിശ്വാസികളും രംഗത്തെത്തി. മതപരമായി ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമാണ് ചാണ്ടി ഉമ്മൻ നടത്തിയതെന്നും, ക്രസ്ത്യൻ വിഭാഗത്തെ അവഹേളിക്കുകയാണ് തന്റെ പ്രസംഗത്തിലൂടെ ചാണ്ടി ഉമ്മനെന്നും വിമർശനം ഉയർന്നു. വിഷയം വിവാദമായതോടെ ചാണ്ടി ഉമ്മൻ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് തലയൂരാൻ രംഗത്തെത്തി.
തന്റെ പരാമർശിത്തിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞു. തന്റെ പ്രസ്താവനയിൽ തെറ്റിധരണയുണ്ടായതാണെന്ന് ന്യായീകരണം നടത്തിയ ചാണ്ടി ഉമ്മൻ പ്രസ്താവന സംബന്ധിച്ച് യാതൊരു തിരുത്തും വരുത്താൻ തയ്യാറായില്ല.