ഇന്ത്യയ്ക്കായി ഏകദിനം കളിക്കാൻ ആഗ്രഹിക്കുന്നു ; പൂജാര

0
91

ചെന്നൈ: ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിക്കണമെന്ന് ഇപ്പോഴും തനിക്ക് ആഗ്രഹമുണ്ടെന്ന് സ്റ്റാർ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. നിലവിൽ ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് പൂജാര കളിക്കുന്നത്. ഇക്കാരണത്താൽ തന്നെ ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിനു മുമ്പ് താരത്തിൽ കാര്യമായ മാച്ച് പ്രാക്ടീസ് ലഭിച്ചിരുന്നില്ല.

ടീം ഇന്ത്യയ്ക്കായി വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കണമെന്ന ആഗ്രഹം ഇപ്പോഴും എനിക്കുണ്ട്, അതിൽ യാതൊരു സംശയവുമില്ല. അതേ സമയം മറ്റ് കളിക്കാർക്ക് മാച്ച് പ്രാക്ടീസ് ലഭിക്കുമ്പോൾ തന്നെ എനിക്കത് കിട്ടാതെ പോകുന്നത് ബുദ്ധിമുട്ടാണ്ടാക്കുന്നുണ്ട്. ലോക്ക്ഡൗണിന് ശേഷം ഓസ്ട്രേലിയൻ പര്യടനത്തിനു മുമ്പ് എനിക്ക് മാച്ച് പ്രാക്ടീസ് ഒന്നും ഉണ്ടായിരുന്നില്ല.

അതിനാൽ ആ വലിയ പരമ്പരയ്ക്കായി തയ്യാറെടുക്കാൻ ബുദ്ധിമുട്ടി. കോവിഡ് ഇല്ലായിരുന്നുവെങ്കിൽ കുറച്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളെങ്കിലും എനിക്ക് കളിക്കാൻ ഉണ്ടാകുമായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഒരു പരിശീലന മത്സരം മാത്രമാണ് ഞാൻ കളിച്ചത്. അതിനാൽ തന്നെ ഒരു ബാറ്റ്സ്മാൻ എന്ന നിലയ്ക്ക് താളം കണ്ടെത്താനും മനസ് ഏകാഗ്രമാക്കാനും ഏറെ ബുദ്ധിമുട്ടി.” – പൂജാര പറഞ്ഞു.