Sunday
11 October 2026
23.8 C
Kerala
Hometechnologyജനപ്രിയ ആപ്പ് ആയ യുട്യൂബ് പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുന്നു

ജനപ്രിയ ആപ്പ് ആയ യുട്യൂബ് പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുന്നു

സോഷ്യല്‍ മീഡിയയിലാണ് ഇന്ന് ആളുകള്‍ ജീവിക്കുന്നതെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. യുവതലമുറയുടെ ജീവിതത്തിന്റെ പ്രധാനഭാഗമായി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാറിയിരിക്കുന്നു. യുവാക്കള്‍ മാത്രമല്ല, മുതിര്‍ന്ന തലമുറയും സോഷ്യല്‍ മീഡിയയ്ക്കു നേരെ മുഖം തിരിക്കുന്നവരല്ല. ആപ്പുകളില്‍ പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുന്നതും സാധാരണമാണ്. വീഡിയോ പങ്കുവയ്ക്കാനുള്ള ജനപ്രിയ ആപ്പ് ആയ യുട്യൂബ് പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുന്നു. പുതിയ ഫീച്ചറുകള്‍ റീല്‍സിനെ വെട്ടിനിരത്തുമെന്നാണ് പ്രാഥമികവിവരങ്ങള്‍.

യുട്യൂബില്‍ വാച്ച് ഹിസ്റ്ററി ഓഫ് ചെയ്താല്‍ അല്ലെങ്കില്‍, വീഡിയോ തിരഞ്ഞിട്ടില്ലെങ്കില്‍ ഹോം പേജില്‍ വീഡിയോ റെക്കമെന്റേഷനുകള്‍ ദൃശ്യമാകില്ല. ഹോം പേജ് ശൂന്യമായിരിക്കും. വാച്ച് ഹിസ്റ്ററി ഓഫ് ചെയ്താല്‍ സെര്‍ച്ച് ബാറും പ്രൊഫൈല്‍ ഫോട്ടോയും മാത്രമാകും കാണാന്‍ സാധിക്കുക. റെക്കമെന്റേഷന്‍സ് ഇല്ലാതെ തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന വീഡിയോയിലേക്കു നേരെ പോകാന്‍ പുതിയ ഫീച്ചറില്‍ കഴിയും. ഭാവിയില്‍ കൂടുതല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് യുട്യൂബ് പറയുന്നു.

റീല്‍സിന് കടുത്ത വെല്ലുവിളിയാകും പുതിയ യുട്യൂബ്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ഉള്ളതുപോലെ കൊളാബ് ഫീച്ചര്‍ യുട്യൂബിന്റെ ഷോര്‍ട്‌സില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ ഷോര്‍ട്‌സ് വീഡിയോയ്ക്കു കമന്റുകളായോ, അല്ലെങ്കില്‍ മറ്റൊരാളുമായി സഹകരിച്ചോ ഷോര്‍ട്‌സിലൂടെ വീഡിയോ ചെയ്യാന്‍ കഴിയുമെന്നുള്ളതും പുതിയ ഫീച്ചറില്‍ എടുത്തുപറയേണ്ട സവിശേഷതയാണ്. ഒരു സ്‌ക്രീനില്‍ രണ്ട് വീഡിയോകള്‍ കാണാന്‍ സാധിക്കുമെന്നതാണ് വലിയ പ്രത്യേകത.

RELATED ARTICLES

Most Popular

Recent Comments