Saturday
29 August 2026
24.8 C
Kerala
HomeKeralaമതപഠനശാലയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ

മതപഠനശാലയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ

ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപള്ളി സ്വദേശി ഹാഷിം ഖാനെ(20) യാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടി പീഡനത്തിരയായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആൺ സുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.

മതപഠനശാലയിൽ എത്തുന്നതിന് മുമ്പ് പെൺകുട്ടി പീ‍ഡനത്തിനിരയായെന്നാണ് പൊലീസ് നിഗമനം. ഈ മാസം 13 നാണ് പെണ്‍കുട്ടിയെ മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സ്ഥാപന അധികൃതരില്‍ നിന്ന് അസ്മിയ പീഡനം നേരിട്ടിരുന്നു എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ അന്വേഷണത്തിന് 13അംഗ സംഘത്തെ നിയോഗിച്ചിരുന്നു.

പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് മകളെ അന്വേഷിച്ച് മദ്രസയിൽ എത്തിയ മാതാവിനെ കുട്ടിയെ കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. പെൺകുട്ടിയുടെ മരണം പ്രണയബന്ധം തകർന്നതിലെ നിരാശയിൽ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീർക്കാനും അപകീർത്തിപ്പെടുത്താനും ശ്രമം നടക്കുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.

എന്നാൽ, ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും പെൺകുട്ടി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നുമാണ് പൊലീസ് നിഗമനം.

RELATED ARTICLES

Most Popular

Recent Comments