രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6,148 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ ആകെ മരണസംഖ്യ 3,59,676 ആയി ഉയർന്നു.
കോവിഡ് മരണത്തിൻറെ കണക്കുകൾ ബിഹാർ പരിഷ്കരിച്ചതിനു പിന്നാലെയാണ് മരണനിരക്ക് വലിയ തോതിൽ ഉയർന്നത്. 9249 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ബിഹാർ സർക്കാറിൻറെ പുതിയ കണക്ക്. കഴിഞ്ഞ ദിവസത്തേതിൽനിന്നും 3,951 മരണങ്ങൾ പുതുതായി കൂട്ടിച്ചേർക്കുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,91,83,121 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.69 ശതമാനമാണ്. രോഗമുക്തി നിരക്ക് 94.77 ശതമാനമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.