കനത്ത മഴ: മുംബൈയിലെ ബഹുനില കെട്ടിടം തകർന്നുവീണു ഒമ്പത് മരണം

0
80

 

മുബൈയിലെ കനത്തമഴയെ തുടർന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകർന്നുവീണു. ഒമ്പത് മരണം സ്ഥിരീകരിച്ചു. പതിനേഴോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച രാത്രി 11.10ഓടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ ബിഡിബിഎ മുനിസിപ്പൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടക്കുന്ന സമയത്ത് 70 പേർ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് നിഗമനം. സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷപ്പെടുത്തി. ഇനിയും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

തകർന്ന കെട്ടിടത്തിന്റെ സമീപമുള്ള മൂന്ന് കെട്ടിടങ്ങളും അപകടകരമായ നിലയിലാണുള്ളത്. ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികളും തുടരുകയാണ്. പൊലീസും അഗ്‌നിശമനരക്ഷാസേനാ അംഗങ്ങളും രക്ഷാപ്രവർത്തനം തുടരുകയാണ്.