കെപിസിസി അധ്യക്ഷനെ ഹൈക്കമാൻഡ് തീരുമാനിച്ചാൽ എല്ലാവരും അനുസരിക്കും :ഉമ്മൻ ചാണ്ടി

0
76

 

 

കോൺഗ്രസിലെ ഗ്രുപ്പ് പോരുകൾക്കിടയിൽ കെപിസിസി അധ്യക്ഷനെ ഹൈക്കമാൻഡ് തീരുമാനിച്ചാൽ എല്ലാവരും അനുസരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കോൺഗ്രസിൽ തർക്കങ്ങൾ ഇല്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൂണ്ടാകാട്ടി.

കെപിസിസിയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന നടപടികൾ ഹൈക്കമാൻഡ് പരിഗണിച്ചു വരുന്നതായും പുതിയ അധ്യക്ഷനെ സംബന്ധിച്ച് ഏതു സമയത്തും തീരുമാനം വരും എന്ന പ്രതീക്ഷയിലാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.