ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സ്വയം തൊഴിൽ വായ്‌പ അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഇളവുകൾ പ്രഖ്യാപിച്ചു

0
79

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ മുഖേന സ്വയം തൊഴിൽ വായ്‌പ അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഇളവുകൾ പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ലഭ്യമായ അപേക്ഷകളിൽ നിന്നും വനിത വികസന കോർപ്പറേഷന്റേയും സാമൂഹ്യനീതി ഡയറക്ടറേറ്റിന്റേയും ഉദ്യോഗസ്ഥർ അടങ്ങിയ കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തി വായ്പ വിതരണത്തിനായി 19 പേരെ പ്രധാന ലിസ്റ്റിലും 3 പേരെ വെയ്റ്റിംഗ് ലിസ്റ്റിലുമായി ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു.

ഇതുകൂടാതെ ലോണിന് അപേക്ഷിച്ച വളരെയേറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സജ്ന ഷാജിയെ പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയാണ് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വനിത വികസന കോർപ്പറേഷൻ മുഖേന സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നിലവിൽ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ആയത് ഒഴിവാക്കിയാണ് വായ്പ അനുവദിക്കുന്നത്. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അനുവദിക്കുന്ന വായ്പയുടെ പലിശ നിരക്ക് 3 ശതമാനവും 6 മാസത്തെ മൊറട്ടോറിയം കാലാവധിയോട് കൂടി 5 വർഷം തിരിച്ചടവ് കാലാവധിയായും നൽകുന്നതാണ്.

ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള സ്വയം തൊഴിൽ വായ്പയ്ക്കായുള്ള അപേക്ഷകൾ പരിശോധിക്കുന്നതിനായി സാമൂഹ്യനീതി ഡയറക്ടർ, വനിത വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എന്നിവർ കൺവീനർ ആയുമുള്ള ഒരു സ്‌കൂട്ടിനൈസിംഗ് കമ്മിറ്റി രൂപീകരിക്കുന്നതാണ്. ലഭ്യമാകുന്ന പ്രൊപ്പോസലുകൾ ഈ കമ്മിറ്റി വിലയിരുത്തി അർഹത കണക്കാക്കുകയും ലാഭകരമായ പ്രോജക്ടുകൾ തയ്യാറാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ അപേക്ഷകർക്ക് നൽകുന്നതുമാണ്.

പ്രിലിമിനറി സ്‌കൂട്ടിനൈസിംഗ് കമ്മിറ്റി വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂന്നു പേരുടെ അപേക്ഷയും സജനാ ഷാജിയുടെ അപേക്ഷയും ഫൈനൽ സ്‌ക്രൂട്ടിനൈസിംഗ് കമ്മിറ്റി പുന:പരിശോധിച്ച് ഒരു പ്രത്യേക കേസായി പരിഗണിച്ചു കൊണ്ടായിരിക്കും സാധ്യമായിട്ടുള്ള തുക അനുവദിക്കുന്നത്.