Sunday
11 January 2026
24.8 C
Kerala
HomeIndiaഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ സ്വകാര്യ അക്കൗണ്ടിന്റെ നീല വെരിഫിക്കേഷന്‍ ടിക്ക് ട്വിറ്റര്‍ പുനസ്ഥാപിച്ചു

ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ സ്വകാര്യ അക്കൗണ്ടിന്റെ നീല വെരിഫിക്കേഷന്‍ ടിക്ക് ട്വിറ്റര്‍ പുനസ്ഥാപിച്ചു

ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ സ്വകാര്യ അക്കൗണ്ടിന്റെ നീല വെരിഫിക്കേഷന്‍ ടിക്ക് ട്വിറ്റര്‍ പുനസ്ഥാപിച്ചു. വെരിഫിക്കേഷന്‍ ടിക്ക് നീക്കം ചെയ്ത ട്വിറ്ററിന്റെ നടപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിരുന്നു. 2013 ഓഗസ്റ്റില്‍ സൃഷ്ടിച്ച നായിഡുവിന്റെ സ്വകാര്യ അക്കൗണ്ടില്‍ 1.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഹാന്‍ഡില്‍ നിന്ന് അവസാനമായി ട്വീറ്റ് ചെയ്തത് 2020 ജൂലൈ 23 നാണ്.ഇതാണ് നീല ടിക്ക് ഒഴിവാക്കാന്‍ കാരണമായതെന്നാണ് ട്വിറ്ററിന്റെ വാദം. 2020 ജൂലൈ മുതല്‍ അക്കൗണ്ട് നിഷ്‌ക്രിയമാണ്.

ഞങ്ങളുടെ നയമനുസരിച്ച്‌, അക്കൗണ്ട് നിഷ്‌ക്രിയമായാല്‍ ട്വിറ്റര്‍ വെരിഫിക്കേഷന്‍ ടിക്ക് നീക്കംചെയ്യാം. ട്വിറ്റര്‍ വക്താവ് പറഞ്ഞു. അങ്ങനെയെങ്കില്‍, നിഷ്‌ക്രിയമായിരിക്കുന്ന നിരവധി അക്കൗണ്ടുകള്‍ക്ക് ഇപ്പോഴും നീലനിറം തുടരുന്നത് എങ്ങനെയെന്ന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വെങ്കയ്യ നായിഡുവിന്റെ പേജില്‍ നീല ടിക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടത്.ഒരു അക്കൗണ്ട് നിഷ്‌ക്രിയമായാല്‍ നീല ബാഡ്ജ് നീക്കംചെയ്യാമെന്ന് ട്വിറ്റര്‍ അറിയിച്ചു. ആര്‍‌എസ്‌എസ് നേതാക്കള്‍ അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഉപയോഗിക്കുന്നില്ല, പക്ഷേ സംഘ നേതാക്കളുടെ വ്യാജ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതിനാണ് പരിശോധന നടത്തിയത്- ട്വിറ്റര്‍ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments