കൊടകരയിലെ ബിജെപി കുഴൽപ്പണം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

0
82

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകരയിലെ കുഴൽപ്പണ തട്ടിപ്പു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി .കുഴൽപ്പണ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് മേരി ജോസഫ് പരിഗണിച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് നടപടിയെടുക്കുന്നില്ലന്ന് കാണിച്ചാണ് ഹർജി. നിയമ സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് ആരോപണമുണ്ടന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൃശൂർ കൊടകരയിൽ കാർ അപകടം സൃഷ്ടിച്ച് പണം തട്ടിയെന്നാണ് കേസ്.