കോ​വി​ഡ് ചി​കി​ത്സ​യി​ൽ വീ​ഴ്ച ,തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി പൂ​ട്ടി​ച്ചു

0
83

 

കോ​വി​ഡ് ചി​കി​ത്സ​യി​ൽ വീ​ഴ്ച വ​രു​ത്തി​യ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി പൂ​ട്ടി​ച്ചു. വ​ല്ല​ച്ചി​റ​യി​ലെ ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ആ​ശു​പ​ത്രി​യാ​ണ് പൂ​ട്ടി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഒ​മ്പ​ത് കോ​വി​ഡ് രോ​ഗി​ക​ളെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്ന് പേ​രാ​ണ് ഇ​വി​ടെ രോ​ഗ​ബാ​ധി​ത​രാ​യി മ​രി​ച്ച​ത്. എ​ന്നാ​ൽ ഈ ​മ​ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി ആ​ശു​പ​ത്രി റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്നു.

മ​രി​ച്ച രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ശു​പ​ത്രി​യി​ൽ ഡി​എം​ഒ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.കോ​വി​ഡ് ചി​കി​ത്സ ന‌​ട​ത്താ​ൻ ഇ​വി​ടെ മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ഡി​എം​ഒ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.