കോ​ൺ​ഗ്ര​സിന്റെ തോ​ൽ​വി : അ​ശോ​ക് ച​വാ​ൻ സ​മി​തി ഹൈ​ക്ക​മാ​ൻ​ഡി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി

0
65

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സ് തോ​ൽ​വി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച അ​ശോ​ക് ച​വാ​ൻ സ​മി​തി ഹൈ​ക്ക​മാ​ൻ​ഡി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. റി​പ്പോ​ർ​ട്ടി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കും.

അമിത ആത്മവിശ്വാസമാണ് പരാജയത്തിന് കാരണമെന്ന് സമിതി വിലയിരുത്തുന്നു. എന്നാൽ റിപ്പോർട്ടിൽ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

കഴിഞ്ഞമാസം പതിനൊന്നിനാണ് പ്രവർത്തക സമിതിയോഗം അശോക് ചവാൻ കമ്മിറ്റിക്ക് രൂപം നൽകിയത്. രണ്ടാഴ്ചയ്ക്കുളളിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം.

പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​താ​യി സ​മി​തി​യം​ഗ​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ പി​ന്തു​ണ കു​റ​ഞ്ഞെ​ന്നും നേ​താ​ക്ക​ളു​ടെ അ​മി​ത ആ​ത്മ​വി​ശ്വാ​സം തി​രി​ച്ച​ടി​യാ​യ​താ​യും സ​മി​തി വി​ല​യി​രു​ത്തി.

ഓൺലൈന് മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങൾ ആരാഞ്ഞത്. എംഎൽഎമാർ, എംപിമാർ, മറ്റുജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നിരീക്ഷകർ എന്നിവരിൽ നിന്നാണ് തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തിയത്. കേരളം ഉൾപ്പടെയുളള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ടാണ് അശോക് ചവാൻ സമിതി സമർപ്പിച്ചത്.