Saturday
20 December 2025
27.8 C
Kerala
HomeWorldഇന്ത്യയിൽ കണ്ടത്തെിയ കൊറോണ വൈറസ് വകഭേദം ആശങ്കയുണ്ടാക്കുന്നത്: ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ കണ്ടത്തെിയ കൊറോണ വൈറസ് വകഭേദം ആശങ്കയുണ്ടാക്കുന്നത്: ലോകാരോഗ്യ സംഘടന

 

ഇന്ത്യയിൽ ആദ്യമായി കണ്ടത്തെിയ കൊറോണ വൈറസ് വകഭേദം ആശങ്കയുണ്ടാക്കുന്നത് ആണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. B.1.617.2 വേരിയൻറാണ് ഇന്ത്യയിൽ ആദ്യമായി കണ്ടത്തെിയത്.

പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ കണ്ടത്തെിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാൾ മാരകമാണെന്ന് ലോകാരോഗ്യ സംഘടന മഹാമാരിയെ കുറിച്ചുള്ള പ്രതിവാര വിലയിരുത്തലിൽ പറഞ്ഞു.

B.1.617.2 വേരിയൻറ് മൂന്ന് വംശങ്ങളായി വിഭജിക്കപ്പെട്ടതിനാൽ അതിനെ ട്രിപ്പിൾ വേരിയൻറ് എന്നാണ് വിളിക്കുന്നത്. ഇത്, കൂടുതലായി പകരാനും ചില വാക്സിനുകളെ മറികടക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

RELATED ARTICLES

Most Popular

Recent Comments