ലോക്ക് ഡൗൺ കാലത്ത് 1,200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ബീഹാർ പെൺകുട്ടിയുടെ പിതാവ് മരിച്ചു

0
128

കോവിഡ് വ്യാപനത്തിന് തുടർന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ 1,200 കിലോമീറ്ററോളം സൈക്കിൽ ചവിട്ടി നാട്ടിലെത്തിയ ബീഹാറി പെൺകുട്ടിയുടെ പിതാവ് മോഹൻ പാസ്വാൻ മരിച്ചു. ബീഹാറിലെ ദർഭാൻഗ ജില്ലയിൽ അവരുടെ ഗ്രാമത്തിൽവച്ചാണ് ഹൃദയാഘാതം മൂലം മരിച്ചത്.

ഗുരുഗ്രാമിൽ നിന്ന് ബീഹാറിലെ സ്വന്തം ഗ്രാമത്തിലേക്കാണ് ജ്യോതി എന്ന പെൺകുട്ടി തന്റെ പിതാവിനെയും സൈക്കിളിലിരുത്തി യാത്ര ചെയ്തത്. 1200 കിലോമീറ്റർ കടക്കാൻ അവർ എട്ട് ദിവസമെടുത്തു.

ഒരു അപകടത്തിൽ പിതാവിന്റെ കാലിന് പരിക്കേറ്റതിനാൽ അദ്ദേഹത്തിന് സൈക്കിൾ ചവിട്ടുക ബുദ്ധിമുട്ടായിരുന്നു. അതോടെയാണ് ജ്യോതി തന്നെ ആ ചുമതല ഏറ്റെടുത്തത്. ട്രയിനും ബസ്സും ഒന്നു ലഭ്യമാവാതിരുന്ന സാഹചര്യത്തിൽ റോഡ് മാർഗം തങ്ങളുടെ സൈക്കിളിൽ യാത്ര തിരിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.

ജ്യോതിയുടെ സാഹസികയാത്ര അക്കാലത്ത് വലിയ ജനശ്രദ്ധപിടിച്ചുപറ്റി. രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും എൻആർഐകളും ബിസിനസ്സുകാരും അഭിനന്ദിച്ച് രംഗത്തുവന്നു. യുഎസ് പ്രസിഡന്റ് ട്രംബിന്റെ മകൾ സഹനത്തിന്റെ മനോഹരമായ നേട്ടം എന്നാണ് അതിനെ വിശേഷിപ്പിച്ചത്. സൈക്കിളിങ് ഫെഡറേഷനിൽ പരിശീലനം നൽകാമെന്ന് അവർ വാഗ്ദാനം ചെയ്‌തെങ്കിലും ജ്യോതി അത് നിഷേധിച്ചു.

ബീഹാറിലെ ലോക് ജനശക്തി പാർട്ടിയും അവളുടെ വിദ്യാഭ്യാസം സ്പോൺസർ ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. ജ്യോതി കുമാരിയും കുടുംബവും ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി ഒരു ലക്ഷം ഡോളർ ധനസഹായം നൽകി.