പരിസ്ഥിതി ദിനം: അനാടി പള്ളം ടൂറിസം മാപ്പിലേക്ക്,200 വൃക്ഷത്തൈ നടും

0
74

 

കാസർകോട് ജില്ലയിലെ മുഗുറോഡ് അനാടി സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ 200 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. പള്ളം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.

പരിപാടി ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 10.30 ന് എ കെ എം അഷ്‌റഫ് എംഎല്‍എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബിബാലകൃഷ്ണന്‍, എച്ച്‌എഎല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് സജി, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ടി സുബ്ബണ്ണ ആൽവ തുടങ്ങിയവർ സംബന്ധിക്കും.

പുത്തിഗെ പഞ്ചായത്തിലെ മുഗുറോഡ് ഭാഗത്ത് പത്തേക്കറിലേറെ വ്യാപിച്ചു കിടക്കുന്ന ജലാശയമാണ് അനാടിപ്പള്ളം. പള്ളം സംരക്ഷിക്കുന്നതിനായി ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സിന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച്‌ സംരക്ഷണവേലി, ഏക്കല്‍ നീക്കം ചെയ്യല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

അഞ്ചു കോടിയിലധികം ലിറ്റര്‍ സംഭരണശേഷിയുള്ള പള്ളത്തെ ടൂറിസം മാപ്പില്‍ ഇടം നേടുന്ന തരത്തില്‍ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.