Saturday
20 December 2025
22.8 C
Kerala
HomePoliticsകുഴൽപ്പണക്കേസിൽ നോതാക്കളെ കുറ്റപ്പെടുത്തി , ഒ.ബി.സി. മോർച്ച നേതാവിനെ പുറത്താക്കി ബിജെപി

കുഴൽപ്പണക്കേസിൽ നോതാക്കളെ കുറ്റപ്പെടുത്തി , ഒ.ബി.സി. മോർച്ച നേതാവിനെ പുറത്താക്കി ബിജെപി

കൊടകര കുഴൽപ്പണക്കേസിൽ തൃശ്ശൂർ ജില്ലാ നോതാക്കളെ കുറ്റപ്പെടുത്തി സമൂഹ മാധ്യമത്തിൽ എഴുതിയതിന് ഒ.ബി.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പൽപ്പുവിനെ ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് പുറത്താക്കിയതെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷനിൽ എൻ.ഡി.എ. സ്ഥാനാർഥിയായിരുന്നു ഋഷി പൽപ്പു.

ഇതിനിടെ ബി.ജെ.പി. നേതാവ് വധഭീഷണി മുഴക്കിയെന്ന് കാണിച്ച് ഋഷി പൽപ്പു തൃശ്ശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകി. തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കുഴൽപ്പണക്കേസിനെപ്പറ്റിയുള്ള എഫ്.ബി. പോസ്റ്റാണ് ഭീഷണിക്ക് കാരണമെന്ന് ഋഷി പൽപ്പു പരാതിയിൽ പറയുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments