കവരത്തി, അഗത്തി എന്നീ ആശുപത്രികളിൽ ഓക്സിജൻ പ്ലാൻ്റ് സ്ഥാപിച്ചതായി ലക്ഷദ്വീപ് കളക്ടർ വാർത്താസമ്മേളനത്തിൽ പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്ന് തെളിയുന്നു. ഓക്സിജൻ പ്ലാൻ്റിന് ടെണ്ടർ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ് പുറത്തുവന്നതോടെയാണ് കളക്ടറുടെ വാദം തെറ്റെന്നു വ്യക്തമായത്.
ലക്ഷദ്വീപിൽ മൂന്ന് ഓക്സിജൻ പ്ലാൻ്റുകൾ നിലവിലുണ്ടന്നായിരുന്നു കലക്ടറുടെ വാദം. കവരത്തി, അഗത്തി എന്നീ ആശുപത്രികളിൽ ഓക്സിജൻ പ്ലാൻ്റ് സ്ഥാപിച്ചതായി ലക്ഷദ്വീപ് കളക്ടർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.എന്നാൽ കളക്ടറുടെ അവകാശവാദം വസ്തുതാ വിരുദ്ധമാണെന്ന് ദ്വീപ് നിവാസികൾ വ്യക്തമാക്കിയിരുന്നു.
ആശുപത്രികളിലെ ഓക്സിജൻ പ്ലാൻ്റുമായി ബന്ധപ്പെട്ട എം ജി പി എസ് സിസ്റ്റത്തിനുള്ള ടെണ്ടർ നോട്ടീസാണ് പുറത്തുവന്നത്. ടെണ്ടർ ക്ഷണിച്ചത് മെയ് 28ന് ആണ് .അതായത് കളക്ടറുടെ വാർത്താ സമ്മേളനത്തിന്നും ഒരു ദിവസത്തിന് ശേഷം. 20 ദിവസത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്ന് ടെണ്ടറിൽ നിഷ്കർഷിച്ചിട്ടുണ്ട്.
ടെണ്ടർ ക്ഷണിക്കുന്നതിന് മുൻപേ നിർമ്മാണം പൂർത്തിയായെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞ കളക്ടർ രേഖകൾ പുറത്തു വന്നതോടെ പ്രതിരോധത്തിലായി.