Wednesday
17 December 2025
30.8 C
Kerala
HomePoliticsതമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരികെയെത്തും,പുതിയ നിലപാട് വ്യക്തമാക്കി ശശികല

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരികെയെത്തും,പുതിയ നിലപാട് വ്യക്തമാക്കി ശശികല

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിർണായക നിലപാട് വ്യക്തമാക്കി ശശികല.പാർട്ടി പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിലാണ് ഈ നിലപാട് ശശികല വ്യക്തമാക്കി. അണ്ണാ ഡിഎംകെയെ തിരികെ പിടിക്കുമെന്നാണ് ശശികല പ്രഖ്യാപിച്ചത്.

ഇപിഎസ്, ഒപിഎസ് ഭിന്നത അണ്ണാ ഡിഎംകെയിൽരൂക്ഷമായതിനിടെയാണ് ശശികലയുടെ നിർണായക പ്രഖ്യാപനം. അണ്ണാഡിഎംകെയുടെ പത്ത് വർഷത്തെ തുടർഭരണം അവസാനിച്ചതോടെ പാർട്ടിയിൽ ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്റെ നിലനിലപ്പ് ഭീഷണിയിലായിരുന്നു.

തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതൃമാറ്റം വേണമെന്ന വാദവും ഉയർന്നു വന്നിരുന്നു. ഇനി ഇപ്പോൾ ശശികലയുടെ രാഷ്ട്രീയ പ്രവേശനം കൂടി വരുന്നതോടെ അണ്ണാ ഡിഎംകെ പൂർണമായും ശശികലയുടെ വരുതിയിലേക്ക് വരുമോ എന്നാണ് നോക്കി കാണേണ്ടത്.

RELATED ARTICLES

Most Popular

Recent Comments