മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായി. സിറ്റിയെ എതിരില്ലാതെ ഒരു ഗോളിനാണ് ചെൽസി പരാജയപ്പെടുത്തിയത്.
പോർച്ചുഗല്ലിലെ പോർട്ടോയിൽ നടന്ന മത്സരത്തിൽ ജർമൻ താരം കായ് ഹാവെർട്സ് ആണ് ചെൽസിക്കു വേണ്ടി ഗോൾ നേടിയത്.2012ന് ശേഷം ആദ്യമായാണ് ചെൽസി കിരീടത്തിൽ മുത്തമിടുന്നത്.
സെർജിയോ അഗ്യൂറോയുടെ ചാമ്പ്യൻസ് ലീഗ് കിരീടസ്വപ്നം പൂവണിഞ്ഞില്ല. മികച്ച പ്രതിരോധത്തിലൂടെ സിറ്റിയെ തടഞ്ഞു നിർത്തിയ ചെൽസി, ഒന്നാം പകുതിയിൽ നേടിയ ഗോളിലാണ് കിരീടം സ്വന്തമാക്കിയത്. സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ പരീക്ഷണമാണ് ടീമിന് തിരിച്ചടിയായത്. മധ്യനിരയിൽ അഴിച്ചുപണി നടത്തി ആക്രമണത്തിന് മുൻതൂക്കം നൽകി. എന്നാൽ ചെൽസിയുടെ പ്രതിരോധമാണ് ടീമിന് വിജയം നൽകിയത്.
ചെൽസി പരിശീലകൻ തോമസ് ടൂഹലിന്റെ മധുരപ്രതികാരമാണ് കിരീട നേട്ടം.യൂറോപ്യൻ ക്ലബ്ബ് ഫുട്‌ബോളിൽ ഒരിടവേളക്ക് ശേഷം ചെൽസിയുടെ വിജയാഘോഷത്തിന് സാക്ഷ്യം വഹിച്ചു.