Thursday
18 December 2025
24.8 C
Kerala
HomeIndia​ പ്രതിമാസം നാല്​ തവണ പണം പിൻവലിക്കാം, എ.ടി.എം.വ്യവസ്ഥയിൽ മാറ്റം വരുത്തി എസ്.ബി.ഐ.

​ പ്രതിമാസം നാല്​ തവണ പണം പിൻവലിക്കാം, എ.ടി.എം.വ്യവസ്ഥയിൽ മാറ്റം വരുത്തി എസ്.ബി.ഐ.

എ.ടി.എമ്മുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിനുള്ള വ്യവസ്ഥയിൽ മാറ്റം വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി‌.ഐ.). ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന തീരുമാനമാണിത്.

എ.ടി.എമ്മുകളിൽ നിന്ന്​ പ്രതിമാസം നാല്​ തവണ മാത്രമാണ്​ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ട്​ ഉടമകൾക്ക്​ പണം പിൻവലിക്കാനാകുക. പിന്നീട്​ ഓരോ തവണ പണം പിൻവലിക്കു​മ്പോഴും 15 രൂപയും ജി. എസ്​. ടിയും നൽകണം. ജൂലൈ ഒന്ന്​ മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരുമെന്നും എസ്​.ബി.ഐ അറിയിച്ചു.

അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കായി എസ്‌.ബി‌.ഐ.യുടെ പുതിയ പുതുക്കിയ സേവന നിരക്കുകൾ 2021 ജൂലൈ 1 മുതൽ ബാധകമാകും.

ബേസിക്​ സേവിങ്​സ്​ ഡെപ്പോസിറ്റ്​ അക്കൗണ്ട്​ ഉടമകളുടെ ചെക്ക്​ബുക്ക്​ ചാർജുകളിലും മാറ്റം മാറ്റം വരുത്തിയിട്ടുണ്ട്. 10 പേജുള്ള ചെക്ക്​ബുക്കാണ്​ എസ്​.ബി.ഐ. നിലവിൽ സൗജന്യമായി പ്രതിവർഷം നൽകുന്നത്​. ഇതിന്​ ശേഷം 10 ലീഫുള്ളതിന്​ 40 രൂപയും 25 എണ്ണമുള്ളതിന്​ 75 രൂപയും നൽകണം. അടിയന്തരമായി ചെക്ക്​ബുക്ക്​ ലഭിക്കണമെങ്കിൽ 50 രൂപയും നൽകണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് മൊബൈൽ ആപ്ലിക്കേഷനായ എസ്‌.ബി‌.ഐ. യോനോ ആപ്പ് വഴി ഇനി എളുപ്പത്തിൽ ഇരുചക്ര വാഹന വായ്പകൾ എടുക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. 2.5 ലക്ഷം രൂപ വരെ ഇരുചക്രവാഹന വായ്പയും ആപ്പിന് പുറത്ത് 20 ലക്ഷം രൂപ വരെ എക്സ്പ്രസ് ക്രെഡിറ്റ് വായ്പയും വാഗ്ദാനം ചെയ്യുന്നു. ബിസിനസ് ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച് യോനോ ആപ്പ് വഴി എക്സ്പ്രസ് ക്രെഡിറ്റ് വായ്പയായി വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പ തുക 5-10 ലക്ഷം രൂപ വരെയാണ്.

നിലവിൽ, എസ്‌.ബി‌.ഐ. യോനോ വഴി നൽകുന്ന ശരാശരി വായ്പ തുക 2.5 ലക്ഷം രൂപയാണ്. ഈ സ്കീമിന് കീഴിൽ, ഉപഭോക്താക്കൾക്ക് ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിക്കേണ്ട ആവശ്യമില്ല. കൂടാതെ ബാങ്കിലെത്തിയുള്ള പേപ്പർ വർക്കുകളുമില്ല.

എന്നാൽ ഈ വായ്പകൾ ബാങ്ക് മുൻകൂട്ടി തിരഞ്ഞെടുത്ത ഒരു വിഭാഗം ഉപഭോക്താക്കൾക്ക് മാത്രമേ ലഭിക്കൂ. ഉപഭോക്താക്കളുടെ മുൻകാല ക്രെഡിറ്റ് ചരിത്രം, തിരിച്ചടവ് ട്രാക്ക് റെക്കോർഡ്, ചെലവിന്റെ സ്വഭാവം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ വായ്പകൾ നൽകുക. 21,000 കോടിയിലധികം രൂപയുടെ വായ്പകൾ 2020-21ൽ ബാങ്ക് വിതരണം ചെയ്തു.

സുകുമാരന്റെ മൂത്രത്തിന്റെ പൗരുഷം അളക്കാൻ ഇറങ്ങിയ ജനം ടി വി യുടെ പണി പാളി

RELATED ARTICLES

Most Popular

Recent Comments