ഛായാഗ്രാഹകന്‍ ദില്‍ഷാദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

0
61

ഇന്ത്യയിലെ യുവ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ ദില്‍ഷാദ് (പിപ്പിജാന്‍) കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയില്‍ ചികിത്സയിലായിരുന്നു. കപില്‍ ശര്‍മ്മ പ്രധാനവേഷം ചെയ്‌ത ‘കിസ് കിസ്കോ പ്യാര്‍ കരു’ എന്ന അബ്ബാസ് മസ്താന്‍ ചിത്രത്തിന് ശേഷം പുതിയ തെലുങ്ക് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നപ്പോഴാണ് കൊവിഡ് ബാധിച്ചത്. എറണാകുളത്തു ജനിച്ച ദില്‍ഷാദ് പ്രശസ്ത ക്യാമറാമാൻ രാമചന്ദ്രബാബുവിന്റെ ശിഷ്യനായാണ് ചലച്ചിത്ര രംഗത്തുവന്നത്.

പിന്നീട് രവിയാദവിനോപ്പം ഹിന്ദിയിൽ പ്രവർത്തിച്ചു. ടാര്‍സന്‍- ദ വണ്ടര്‍ കാര്‍,36 ചീന ടൗണ്‍, റെയ്സ് തുടങ്ങിയ ചിത്രങ്ങളില്‍ ഓപ്പറേറ്റിംഗ് ക്യാമറാമാന്‍ ആയി പ്രവര്‍ത്തിച്ചു. ‘ ദ വെയിറ്റിംഗ് റൂം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി തുടങ്ങിയ ഭാഷകളിൽ ക്യാമറാമാനായിട്ടുണ്ട്.