Thursday
18 December 2025
24.8 C
Kerala
HomeKeralaസംസ്ഥാനത്ത് കാലവർഷം തിങ്കളാഴ്ച , ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കാലവർഷം തിങ്കളാഴ്ച , ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട്

 

തെക്ക്- പടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവിൽ കാലവർഷം ശ്രീലങ്കയിലും മാലി ദ്വീപിലും എത്തിച്ചേർന്നു. സാധാരണ ജൂൺ ഒന്നിന് കേരളത്തിലെത്താറുള്ള മൺസൂൺ ഇത്തവണ ഒരു ദിവസം നേരത്തെ എത്താനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

അതേ സമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ശനി, ഞായർ ദിവസങ്ങളിലും ഈ 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.കേരള തീരത്ത് 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി.

 

RELATED ARTICLES

Most Popular

Recent Comments