പ്രതിസന്ധി പരിഹരിക്കാൻ ലക്ഷദ്വീപിൽ നാളെ സർവകക്ഷിയോഗം

0
88

 

ലക്ഷദ്വീപിൽ നാളെ സർവകക്ഷി യോഗം ചേരും. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലാണ് യോഗം. ബിജെപി, കോൺഗ്രസ്, എൻസിപി പാർട്ടികളിലെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സർക്കാർ സംവിധാനങ്ങൾ യോഗത്തിൽ പങ്കെടുക്കില്ല. ഓൺലൈനായാണ് യോഗം നടക്കുക.

ദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തിവരുന്ന ഭരണപരിഷ്‌കാരങ്ങൾക്കെതിരെ ഉയരുന്ന ജനപ്രക്ഷേഭം ചർച്ച ചെയ്യാനാണ് യോഗം. കളക്ടർ, അഡ്മിനിസ്‌ട്രേറ്ററുടെ അഡൈ്വസർ എന്നിവരാണ് നിലവിൽ ദ്വീപിലുള്ളത്.

ലക്ഷദ്വീപിൽ ഭരണപരിഷ്കാര നടപടികളിൽ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓൺലൈനായി ചർച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങൾ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്ട്രേറ്റർ ഉദ്യോ​ഗസ്ഥർക്ക് നൽകിയ നിർദേശം.

പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാൻ നിർദ്ദേശം നൽകിയ പ്രഫുൽ പട്ടേൽ, ദ്വീപിൽ ഗുരുതര സാഹചര്യമില്ലെന്നും വിലയിരുത്തി. ഈ മാസം 30ന് ദ്വീപിലെത്തിയ ശേഷം രാഷ്ട്രീയ നേതാക്കളുമായടക്കം ചർച്ച ചെയ്യുമെന്നും പ്രഫുൽ പട്ടേൽ അറിയിച്ചു.