ബംഗാൾ ഉൾക്കടലിലെ ‘യാസ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതോടെ ഒഡീഷ -പശ്ചിമ ബംഗാൾ തീരത്തു ജാഗ്രതാ മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ കരതൊടുമെന്നാണ് പ്രവചനം.
യാസിനെ നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും തയാറെടുപ്പിലാണ്. ഒഡീഷ, പശ്ചിമ ബംഗാൾ, ആഡ്ര പ്രദേശ് എന്നിവിടങ്ങളിൽ പ്രതിരോധ നടപടികൾ അന്തിമഘട്ടത്തിലാണ്.
ഇന്നും ബുധനാഴ്ചയും മധ്യ – വടക്കൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യ തൊഴിലാളികൾ ഉടൻ തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്.