കോവിഡ് വ്യാപനം മൂലം പ്രവേശന വിലക്ക് നിലവിൽ വന്നതോടെ സ്വദേശങ്ങളിൽ കുടുങ്ങി പോയ പ്രവാസികളുടെ ഇഖാമ, റീ എൻട്രി എന്നിവയുടെ കാലാവധി നീട്ടി നൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ് പുറപ്പെടുവിച്ചു.
2021 ജൂൺ രണ്ട് വരെ സൗജന്യമായി പുതുക്കി നൽകാൻ സൗദി ഭരണാധികാരിയായ സൽമാൻ രാജാവിന്റെ ഉത്തരവ്. ഇതോടപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നൽകാൻ നിർദേശമുണ്ട്. കോവിഡ് മൂലം നിരവധി പേരാണ് നേപ്പാൾ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്നത്.
പുതിയ ഉത്തരവ് ആയിരകണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. സൗദിയിൽ ആദ്യമായി പ്രവേശന വിലക്ക് നിലവിൽ വന്ന സമയത്തും വിവിധ രാജ്യങ്ങളിൽ കഴിയുന്നവർക്ക് സൗജന്യമായി ഇഖാമയും, റീ എൻട്രിയും പുതുക്കി നൽകാൻ സൽമാൻ രാജാവ് ഉത്തരവ് നൽകിയിരുന്നു