സമാധാനം നിലനിൽക്കുന്ന, ഒരു പെറ്റികേസ് പോലുമില്ലാത്ത ലക്ഷദ്വീപിൽ സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കുന്ന കേന്ദ്രനടപടിക്കെതിരെ എല്ലാ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നുവരണമെന്ന് സംവിധായകൻ എം എ നിഷാദ്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം കനക്കുകയാണ്. സേവ് ലക്ഷദ്വീപ് കാമ്ബെയ്നുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. ഇതിനിടെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. ജനസംഖ്യയുടെ, 99 ശതമാനം മുസ്ളീങ്ങളാണ് ലക്ഷദ്വീപിലെന്നും അത് മാത്രമാണ് സംഘ പരിവാര്‍ ഭരണകൂടത്തിന്റെ പ്രശ്നമെന്നും നിഷാദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. രാജ്യദ്രോഹിയായ, അഡ്മിനിസ്ട്രേറ്റര്‍, പ്രഫുല്‍പട്ടേല്‍ എന്ന നരാധമനില്‍ നിന്നും ദ്വീപ് നിവാസികളെ, രക്ഷപ്പെടുത്താന്‍, അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം.
നിങ്ങള്‍ കണ്ടിട്ടുണ്ടോ,ലക്ഷദ്വീപ് ? കണ്ണിന് കുളിര്‍മ്മയേകുന്ന കാഴ്ച്ചകള്‍, നിങ്ങള്‍ക്ക് സമ്മാനിക്കും,ആ ദ്വീപും. അവിടത്തെ നാട്ടുകാരും. അവര്‍,സ്നേഹമുളള കുറേ മനുഷ്യരുളള ഇടം. അവര്‍,സമാധാന പ്രിയര്‍. അവര്‍, രാജ്യസ്നേഹികള്‍. ജനസംഖ്യയുടെ,99 ശതമാനം മുസ്ളീങ്ങളാണ്, ലക്ഷദ്വീപില്‍ അതാണ്…അത് മാത്രമാണ്,സംഘ പരിവാര്‍ ഭരണകൂടത്തിന്റ്റെ പ്രശ്നം. അതാണ് അവരെ അസ്വസ്ഥരാക്കുന്നത്. രാജ്യദ്രോഹിയായ അഡ്മിനിസ്ട്രേറ്റര്‍, പ്രഫുല്‍ പട്ടേല്‍ എന്ന നരാധമനില്‍ നിന്നും ദ്വീപ് നിവാസികളെ,രക്ഷപ്പെടുത്താന്‍ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ രാഷ്ട്രീയ ഭേദമന്യേ നാം മുന്നോട്ട് വരണം. ഇത് അനീതിയാണ്.. ഇത് ഫാസിസ്സമാണ്. ഈ കോവിഡ് മഹാമാരിക്കാലത്തും സംഘ പരിവാര്‍, അവരുടെ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുളള ശ്രമങ്ങളിലാണ്. കോവിഡ്,പ്രതിരോധത്തില്‍ അമ്പേ പരാജയപ്പെട്ട,ഒരു പ്രധാനമന്ത്രിയും അയാള്‍ നേതൃത്വം നല്‍കുന്ന ഒരു ഭരണകൂടവും ജനങ്ങളുടെ ജീവനേക്കാളും വില മതിക്കുന്നത്, ഇത്തരം മനുഷ്യരഹിതമായ പ്രവര്‍ത്തനങ്ങളിലാണ്. ഈ രാജ്യം ഇവര്‍ നശിപ്പിക്കും. ശിലായുഗത്തിലേക്കാണ് അവരുടെ യാനം. ലക്ഷദ്വീപിന് വേണ്ടി,ശബ്ദമുയര്‍ത്തൂ. സഹജീവികള്‍ക്കായി പോരാടൂ..