ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഈ മാസം 31ന് രാവിലെ അഞ്ചുവരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
31 മുതൽ ഘട്ടംഘട്ടമായി ലോക്ക്ഡൗൺ തുറക്കും. മൂന്നു മാസത്തിനുള്ളിൽ എല്ലാവർക്കും വാക്സിനേഷൻ ഉറപ്പാക്കുക എന്നതു സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും നടത്തുകയാണെന്നും കേജരിവാൾ അറിയിച്ചു.