Friday
19 December 2025
29.8 C
Kerala
HomeIndiaസൈബര്‍ ആക്രമണം; എയര്‍ ഇന്ത്യ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

സൈബര്‍ ആക്രമണം; എയര്‍ ഇന്ത്യ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

 

എയര്‍ ഇന്ത്യയില്‍ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. 45 ലക്ഷം ഡാറ്റ സെറ്റ് ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് പ്രാഥമിക വിവരം. 2011 ഓഗസ്റ്റ് മുതല്‍ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങളാണ് ചോര്‍ന്നത്.

യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. പേര്, ജനന തീയതി, കോണ്ടാക്റ്റ് വിവരം, ക്രഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് നമ്പര്‍ അടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

എയര്‍ ഇന്ത്യ ഇമെയില്‍ വഴിയാണ് ഡാറ്റ ചോര്‍ച്ച നടന്നുവെന്ന വിവരം യാത്രക്കാരെ അറിയിച്ചത്. എയര്‍ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സീത എന്ന കമ്പനിയാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് എയര്‍ ഇന്ത്യ അറിയിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments