Friday
19 December 2025
17.8 C
Kerala
HomeKeralaയാസ് ചുഴലിക്കാറ്റ് : സംസ്ഥാനത്ത് ഏഴ് ട്രെയിനുകൾ റദ്ദാക്കി

യാസ് ചുഴലിക്കാറ്റ് : സംസ്ഥാനത്ത് ഏഴ് ട്രെയിനുകൾ റദ്ദാക്കി

യാസ് ചുഴലിക്കാറ്റ് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഏഴ് ട്രെയിനുകൾ റദ്ദാക്കി.യാസ് മെയ് 26 ന് കര തൊടുമെന്നാണ് കണക്കാക്കുന്നത്. യാസിന്റെ സഞ്ചാര പാതയിൽ കേരളമില്ല എന്നാൽ കേരളത്തിൽ  ശക്തമായ മഴക്ക് സാധ്യതയുണ്ട്.

നാഗർകോവിലിൽ നിന്ന് മെയ് 23ന് പുറപ്പെടുന്ന നാഗർകോവിൽ ജംഗ്ഷൻ-ഷാലിമാർ വീക്ക്ലി (ഗുരുദേവ്) സ്‌പെഷ്യൽ (ട്രെയിൻ നം. 02659), ഹൗറയിൽ നിന്ന് മെയ് 24നു പുറപ്പെടുന്ന ഹൗറാ ജംഗ്ഷൻ-കന്യാകുമാരി വീക്ക്ലി സ്‌പെഷ്യൽ (ട്രെയിൻ നം. 02665), ഷാലിമാറിൽ നിന്ന് മെയ് 25നു പുറപ്പെടുന്ന ഷാലിമാർ-തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ (ട്രെയിൻ നം. 02642), തിരുവനന്തപുരം സെൻട്രലിൽ നിന്ന് മെയ് 25നു പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-സിൽചർ വീക്ക്ലി (ആരോണൈ) സ്‌പെഷ്യൽ (ട്രെയിൻ നം. 02507), ഷാലിമാറിൽ നിന്ന് മെയ് 26നു പുറപ്പെടുന്ന ഷാലിമാർ-നാഗർകോവിൽ ജംഗ്ഷൻ വീക്ക്ലി (ഗുരുദേവ്) സ്‌പെഷ്യൽ (ട്രെയിൻ നം. 02660), എറണാകുളം ജംഗ്ഷനിൽ നിന്ന് മെയ് 24നും 25നും പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ-പാറ്റ്‌ന ജംഗ്ഷൻ ബൈവീക്ക്ലി സ്‌പെഷ്യൽ (ട്രെയിൻ നം. 02643), പാറ്റ്‌നയിൽ നിന്ന് മെയ് 27നും 28നും പുറപ്പെടുന്ന പാറ്റ്‌ന ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ ബൈവീക്ക്ലി സ്‌പെഷ്യൽ (ട്രെയിൻ നം. 02644) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

RELATED ARTICLES

Most Popular

Recent Comments