കർണാടകത്തിൽ ലോക്ക്ഡൗണ്‍ ജൂണ്‍ ഏഴ് വരെ നീട്ടി

0
44

കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ ഏഴ് വരെ നീട്ടി. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. മെയ് 24 വരെയായിരുന്നു സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ ഏഴ് വരെ നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ബ്ലാക്ക് ഫംഗസ് ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ ജില്ലാ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 23,67,742 പേര്‍ക്കാണ് കർണാടകത്തിൽ രോഗം സ്ഥിരീകരിച്ചത്.