മുംബൈ ബാര്‍ജ് അപകടത്തിന് കാരണം ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ചതാണെന്ന് വിലയിരുത്തല്‍. അപകടത്തില്‍പ്പെട്ട ബാര്‍ജിലെ ക്യാപ്റ്റന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് കടലില്‍ തുടരുകയായിരുന്നുവെന്നും ആരോപണം ഉയരുന്നു.
ഒഎന്‍ജിസിക്ക് കീഴിലാണ് അപകടത്തില്‍പ്പെട്ട ബാര്‍ജ് ഉള്‍പ്പടെ 99 ബാര്‍ജുകള്‍ കടലില്‍ ജോലി ചെയ്തിരുന്നത്. മുന്നറിയിപ്പ് പാലിച്ച് 94ഉം മടങ്ങി. എന്നാല്‍ അപകടത്തില്‍പ്പെട്ട ബാര്‍ജ് കടലില്‍ തന്നെ തുടരുകയായിരുന്നു.
മൊത്തം 261 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. ഇതില്‍ 186 പേരെ രക്ഷപെടുത്തി. 49 ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ക്യാപ്റ്റന്‍ ഉള്‍പ്പടെ 37 പേരെ ഇനിയും കണ്ടെത്താനുണ്ട്.