ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം പഞ്ചാബിൽ തകർന്നു വീണു. അപകടത്തിൽ പൈലറ്റ് മരിച്ചു. സ്ക്വാഡ്രൻ ലീഡർ അഭിനവ് ചൗദരി ആണ് മരിച്ചത്.
പഞ്ചാബിലെ മോഗ മേഖലയിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം ഉണ്ടായത്. പരിശീലന പാറക്കലിനിടെയാണ് അപകടം. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
ഈ വർഷം സംഭവിക്കുന്ന മൂന്നാമത്തെ മിഗ്-21 അപകടമാണ് ഇത്. മാർച്ച് മാസത്തിലും മിഗ് വിമാനം അപകടത്തിൽപ്പെട്ടിരുന്നു. അന്ന് ക്യാപ്റ്റൻ എ.ഗുപ്ത അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. രാജസ്ഥാനിലെ സൂരത്ഗറിൽ ജനുവരിയിൽ മിഗ് 21 വിമാനം തകർന്നുവീണിരുന്നു.