സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി, സ്ത്രീസുരക്ഷ, എന്നിവയെ കൂടുതല്‍ ശാക്തീകരിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രം ഐടി, നൈപുണ്യവിദ്യ എന്നിവയെ പ്രയോജനപ്പെടുത്തി നൂതന വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ മെച്ചപ്പെടുത്തും. സമ്പദ്ഘടനയിൽ ഉൽപ്പാദനശേഷി വർധിപ്പിക്കും. സംസ്ഥാനത്തെ അതിദാരിദ്ര്യം അഞ്ച് വര്‍ഷം കൊണ്ട് ഇല്ലാതാക്കും. വിവിധ രംഗങ്ങളിലെ നേട്ടങ്ങള്‍ ശക്തിപ്പെടുത്താൻ നടപടിയെടുക്കും. ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി അവരെ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ രംഗത്തിന് പ്രത്യേക നയം രൂപപ്പെടുത്തും. ആധുനിക സമ്പദ്ഘടനയിൽ മികച്ച തൊഴിലുകള്‍ സൃഷ്ടിക്കും. ആധുനികവും മികച്ച തൊഴില്‍ ശേഷിയുമുള്ള സമ്പദ്ഘടനയുണ്ടാക്കും. 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കും. ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തും. തൊഴിലവസരം കൂടുതല്‍ ഉറപ്പാക്കും. ഒരാളെയും ഒഴിച്ചുനിര്‍ത്താത്ത വികസന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.