Friday
19 December 2025
21.8 C
Kerala
HomeKeralaഇതരശാഖകളില്‍ നിന്ന് പണം പിന്‍വലിക്കാൻ ഇളവുമായി എസ്.ബി.ഐ

ഇതരശാഖകളില്‍ നിന്ന് പണം പിന്‍വലിക്കാൻ ഇളവുമായി എസ്.ബി.ഐ

കൊവിഡ് മഹാമാരി ബാങ്കിങ് മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്ക് ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ ഇളവുകളുമായി എസ്.ബി.ഐ. അക്കൗണ്ടുടമകള്‍ക്ക് ഇതരശാഖകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്തിയതാണ് പ്രധാന മാറ്റം.

ഇതനുസരിച്ച് അക്കൗണ്ടുടമകള്‍ക്ക് ചെക്ക് ഉപയോഗിച്ച് മറ്റുശാഖകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി. ബാങ്കിലെ പിന്‍വലിക്കല്‍ ഫോം ഉപയോഗിച്ച് മറ്റു ശാഖകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരിധി 5000 രൂപയില്‍ നിന്ന് 25000 രൂപയായും വര്‍ധിപ്പിച്ചു.

മറ്റു ശാഖകളില്‍ ചെക്ക് ഉപയോഗിച്ച് തേര്‍ഡ് പാര്‍ട്ടികള്‍ക്ക് പണം പിന്‍വലിക്കാന്‍ അനുമതി നല്‍കിയതാണ് മറ്റൊരു മാറ്റം. പരമാവധി 50,000 രൂപ വരെയാണ് ഇത്തരത്തില്‍ പിന്‍വലിക്കാനാവുക.

നേരത്തേ തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഇത്തരത്തില്‍ പണം പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ പരിശോധിച്ച് രേഖകള്‍ക്കൊപ്പം സൂക്ഷിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2021 സെപ്റ്റംബര്‍ 30 വരെയായിരിക്കും ഇളവുകള്‍.

RELATED ARTICLES

Most Popular

Recent Comments