Wednesday
17 December 2025
26.8 C
Kerala
HomeIndiaബംഗാൾ ഉൾക്കടലിൽ മെയ് 22 നോട്‌ കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യത

ബംഗാൾ ഉൾക്കടലിൽ മെയ് 22 നോട്‌ കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യത

 

തെക്കൻ ബംഗാൾ ഉൽക്കടലിനോട് ചേർന്നുള്ള ആൻഡമാൻ കടലിൽ 2021 മെയ്‌ 22 നോട്‌ കൂടി ഒരു ന്യൂനമർദം രൂപപ്പെടാനും അത്‌ പിന്നീടുള്ള 72 മണിക്കൂറിൽ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ (Weather) ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ വരും മണിക്കൂറുകളിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ന്യൂനമർദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

KSEOC-KSDMA-IMD
പുറപ്പെടുവിച്ച സമയം – 3.30 pm, 2021 മെയ്‌ 19

RELATED ARTICLES

Most Popular

Recent Comments