കോട്ടയം ,കൊല്ലം, മലപ്പുറം ജില്ലകളിൽ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേർ ചികിത്സയിലുണ്ട്.
മലപ്പുറത്ത് തിരൂർ സ്വദേശി അബ്ദുൾ ഖാദറിനാണ് (62) രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അബ്ദുൽ ഖാദർ ചികിത്സയിലുള്ളത്.തലച്ചോറിലേക്ക് ഫംഗസ് പടരാതിരിക്കാൻ ഇദ്ദേഹത്തിൻറെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഏപ്രിൽ 22നാണ് അബ്ദുൾ ഖാദറിന് കോവിഡ് സ്ഥിരീകരിക്കുന്നത്.
കൊല്ലത്ത് പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചു.