റേഷൻ കടകൾ വഴിയുള്ള സംസ്ഥാന സർക്കാറിന്റെ ഈ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. എല്ലാ വിഭാഗം കാർഡുകൾക്കും ലഭിക്കും. ഏപ്രിൽ മാസത്തെ കിറ്റ് വിതരണവും തുടരുന്നുണ്ട്.
അതാത് റേഷൻ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ചായിരിക്കും വിതരണം നടക്കുന്നത്. മേയ് മാസ കിറ്റിലെ സാധനങ്ങൾ ചെറുപയർ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം, തുവരപ്പരിപ്പ് – 250 ഗ്രാം, കടല – 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില – 100 ഗ്രാം, മുളക് പൊടി – 100 ഗ്രാം, മഞ്ഞൾ പൊടി – 100 ഗ്രാം, വെളിച്ചെണ്ണ – അര ലിറ്റർ, ആട്ട – 1 കിലോഗ്രാം, ഉപ്പ് – 1 കിലോഗ്രാം എന്നിവയാണ്.
പി എം ജി കെ എ വൈ പദ്ധതി പ്രകാരം, മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം സൗജന്യമായി നാളെ മുതൽ വിതരണം ചെയ്ത് തുടങ്ങും.