“എന്നെയും അറസ്റ്റു ചെയ്യൂ”: മോഡിക്കെതിരെ രാഹുല്‍ ഗാന്ധി

0
75

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റു ചെയ്ത നടപടിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ‘എന്നെയും അറസ്റ്റ് ചെയ്യൂ’ എന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. പ്രതിപക്ഷം ആരംഭിച്ച അറസ്റ്റ് മി ക്യാമ്പയിന്റെ ഭാഗമായാണ് രാഹുൽഗാന്ധിയുടെ ട്വീറ്റ്. കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ചയെ വിമര്‍ശിച്ച്‌ ഡല്‍ഹിയില്‍ നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിദേശികള്‍ക്ക് നല്‍കുന്നത്’ എന്നായിരുന്നു ഇതില്‍ ചില പോസ്റ്ററുകളില്‍ എഴുതിയിരുന്നത്. ഇതേ ചോ​ദ്യം ഉന്നയിച്ചുകൊണ്ടുള്ള കാര്‍ഡിനൊപ്പമാണ് തന്നെയും അറസ്റ്റ് ചെയ്യൂ എന്ന് രാഹുല്‍ ​ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.