കാസര്‍കോട് കനത്ത മഴയും കാറ്റും, കടലാക്രമണവും രൂക്ഷം, ആളുകളെ മാറ്റിപാര്‍പ്പിച്ചു

0
53

കാസര്‍കോട് ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്നു. ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണവും ശക്തമാണ്. മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പലയിടങ്ങളിലും ജാഗ്രത നിർദേശം നൽകി. മലയോര- തെറ മേഖലകളിലെല്ലാം ദുരിതം വിവരണാതീതമാണ്. ശക്തമായ കാറ്റില്‍ മഞ്ചേശ്വരത്ത് രണ്ട് വീടുകള്‍ പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഷിറിയ കടപ്പുറത്ത് താമസിക്കുന്ന 23 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കാസര്‍കോട് കസബ ബീച്ചില്‍ താമസിക്കുന്ന നാല് കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.
മഞ്ചേശ്വരം, ഉപ്പള മൂസോടി, കോയിപ്പാടി, കാസർകോട്, അജാനൂർ, പള്ളിക്കര, വലിയപറമ്പ എന്നെ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. വലിയപറമ്പിൽ 113 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. മലയോരമേഖളകിലും മഴക്കെടുതി ഉണ്ടായി. വെള്ളരിക്കുണ്ടിലും ശക്തമായ മഴയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. ഹോസ്‌ദുര്‍ഗില്‍ ഒരു വീട് പൂര്‍ണമായും അഞ്ച് വീട് ഭാഗികമായും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.