ഹരിയാന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം, കർഷകർക്കുനേരെ ലാത്തിചാർജും കണ്ണീർവാതക പ്രയോഗവും
ഹരിയാന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കർഷകർക്കുനേരെ ലാത്തിചാർജും കണ്ണീർവാതക പ്രയോഗവും. കേന്ദ്രസർക്കാരിന്റെ കർഷകബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകരാണ് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖത്തറിന്റെ പരിപാടിയിൽ പ്രതിഷേധിച്ചത്. ഹിസാറില്‍ കോവിഡ് ആശുപത്രി ഉദ്ഘാടനത്തിനെത്തിയതാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഗട്ടാര്‍. കര്‍ഷകര്‍ സംഘടിച്ച് ഉപരോധിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്. എന്നിട്ടും കർഷകർ പിന്മാറാതിരുന്നതോടെ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ഖട്ടാറിനെതിരെ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സിംഗു, തിക്രി, ഗാസിപൂര്‍ എന്നീ അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. കഴിഞ്ഞ നവംബര്‍ 26 നാണ് സമരം തുടങ്ങിയത്. മെയ് 26 ന് സമരം ആറ് മാസം പൂർത്തികഉന്നതിനാൽ രാജ്യമൊട്ടുക്ക് കരിദിനം ആചരിക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍.