പലസ്തീൻ പതാകയുയർത്തി ലെസ്റ്റർ താരങ്ങളുടെ എഫ്.എ കപ്പ് വിജയാഘോഷം.20000 കാണികളെ സാക്ഷി നിർത്തിയാണ് ലെസ്റ്റർ സിറ്റിയുടെ കളിക്കാരായ ഹംസ ചൌധരിയും വെസ്ലി ഫോഫാനയും വിജയാഘോഷത്തിനിടെ പലസ്തീൻ പതാക ഉയർത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സേനയിൽ നിന്നുള്ള ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളും നേരിട്ട പലസ്തീനികളുമായുള്ള ഐക്യദാർഢ്യ പ്രകടനമായിരുന്നു.
ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും പലസ്തീനികളുടെ ശബ്ദം കൂടുതൽ ആളുകളിലേക്കെത്തിച്ചതിനും ലെസ്റ്റർ കളിക്കാരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ആരാധകരും പ്രശംസിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസിയെ പരാജയപ്പെടുത്തിയാണ് ലെസ്റ്റർ സിറ്റി എഫ്.എ കപ്പ് കിരീടം നേടിയത്. ലെസ്റ്റർ സിറ്റി ചരിത്രത്തിൽ ആദ്യമായാണ് എഫ്.എ കപ്പ് നേടുന്നത്.
Thank you to @HamzaChoudhury1 and @Wesley_Fofanaa for their expression of solidarity following Leicester City’s #FACupFinal win over Chelsea.
Congratulations on your historic win. Your support will never be forgotten. pic.twitter.com/NiemSXSQcs
— Football Palestine (@FutbolPalestine) May 15, 2021
ചെൽസി ഫുട്‌ബോൾ ക്ലബ് ഉടമ റോമൻ അബ്രമോവിച്ച് തീവ്ര വലതുപക്ഷ ഇസ്രായേലി അധിനിവേശ സംഘടനയ്ക്ക് 100 മില്യൺ ഡോളറിലധികം സംഭാവന നൽകിയതായി റിപ്പോർട്ടുകൾ കഴിഞ്ഞ വർഷം പുറത്ത് വന്നിരുന്നു.