ക്യാൻസറിനോട് പോരാടി നന്ദു മഹാദേവ യാത്രയായി

0
59

കാ​ൻ​സ​ർ അ​തി​ജീ​വ​ന പോ​രാ​ളി തി​രു​വ​ന​ന്ത​പു​രം ഭ​ര​ത​ന്നൂ​ർ സ്വ​ദേ​ശി ന​ന്ദു മ​ഹാ​ദേ​വ (27) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് എം​വി​ആ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.കാ​ൻ​സ​ർ മു​ക്ത​രു​ടെ​യും അ​തി​നെ​തി​രെ പൊ​രു​തു​ന്ന​വ​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ ‘അ​തി​ജീ​വ​നം’ സം​ഘ​ട​ന​യു​ടെ മു​ഖ്യ​സം​ഘാ​ട​ക​നാ​യി​രു​ന്നു.

കാ​ൻ​സ​ർ പോ​രാ​ട്ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യാ​ണ് ന​ന്ദു​വി​ൻറെ മ​ട​ക്കം.ത​ൻറെ രോ​ഗ​ത്തെ​ക്കു​റി​ച്ചും, ചി​കി​ത്സ​യെ​ക്കു​റി​ച്ചു​മൊ​ക്കെ ന​ന്ദു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ടാ​യി​രു​ന്നു.

ന​ന്ദു​വി​ൻറെ അ​വ​സാ​ന​ത്തെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

വീ​ണ്ടും വീ​ണ്ടും ശ​രീ​ര​ത്തി​ൻറെ ഓ​രോ അ​വ​യ​വ​ങ്ങ​ളേ​യും കാ​ൻ​സ​ർ പി​ടി മു​റു​ക്കു​മ്പോ​ഴും ത​ള​രാ​തെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഇ​ങ്ങ​നെ ചി​രി​ക്കാ​ൻ പ​റ്റു​മോ സ​ക്കീ​ർ ഭാ​യി​ക്ക്…

അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന ശ​രീ​ര​ത്തെ കു​ത്തി​ക്കു​ത്തി നോ​വി​ക്കു​മ്പോ​ഴും ഇ​ങ്ങ​നെ നി​വ​ർ​ന്ന് നി​ന്ന് ജീ​വി​തം പൊ​രു​താ​നു​ള്ള​താ​ണെ​ന്ന് പ​റ​യു​വാ​ൻ ക​ഴി​യു​മോ സ​ക്കീ​ർ ഭാ​യി​ക്ക്..

ഇ​നി പ​രീ​ക്ഷി​ക്കു​വാ​ൻ മ​രു​ന്നു​ക​ൾ ബാ​ക്കി​യി​ല്ല എ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​മ്പോ​ഴും സാ​ര​മി​ല്ല സ​ർ അ​വ​സാ​ന നി​മി​ഷം വ​രെ​യും ന​മു​ക്ക് ചെ​യ്യാ​നു​ള്ള​തെ​ല്ലാം ചെ​യ്യാം എ​ന്നു പ​റ​ഞ്ഞ് ഓ​രോ നി​മി​ഷ​വും ആ​സ്വ​ദി​ച്ചു ജീ​വി​ക്കു​വാ​ൻ ക​ഴി​യു​മോ സ​ക്കീ​ർ ഭാ​യി​ക്ക്…

But I Can…!
എ​നി​ക്ക് ക​ഴി​യും…

അ​തു ത​ന്നെ​യാ​ണ് എ​ന്നെ ഞാ​നാ​ക്കു​ന്ന​തും..!!

ഇ​നി​യു​ള്ള യു​ദ്ധം ഒ​റ്റ​യ്ക്കാ​ണ് ച​ങ്കു​ക​ളേ….

മി​ക്ക​വാ​റും ഇ​നി കൂ​ട്ടി​ന് കീ​മോ മ​രു​ന്നു​ക​ളോ സ​ർ​ജ​റി​യോ ഒ​ന്നു​മു​ണ്ടാ​കി​ല്ല..!!

എ​ന്റെ ക്യാ​ൻ​സ​റി​ന്റെ മോ​ളി​ക്കു​ലാ​ർ ടെ​സ്റ്റ് റി​സ​ൾ​ട്ട് വ​ന്ന​പ്പോ​ൾ ഞെ​ട്ടി​യ​ത് ഞാ​ൻ മാ​ത്ര​മ​ല്ല ഡോ​ക്ട​ർ​മാ​ർ കൂ​ടി​യാ​ണ്..
ഈ ​ഭൂ​മി​യി​ൽ ഇ​ത്ര​യും കോ​ടി​ക്ക​ണ​ക്കി​ന് ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ ഉ​ള്ള​തി​ൽ ഇ​ങ്ങ​നൊ​രു വ​ക​ഭേ​ദം ആ​ദ്യ​മാ​യാ​ണ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്ന​ത്..!!

അ​തു​കൊ​ണ്ട് ത​ന്നെ നി​ല​വി​ൽ ഇ​തി​നാ​യി മ​രു​ന്നൊ​ന്നു​മി​ല്ല​ത്രേ…
ഇ​നി എ​നി​ക്കാ​യി ഒ​രു മ​രു​ന്ന് ക​ണ്ടു​പി​ടി​ക്ക​പ്പെ​ട​ണം…
എ​നി​ക്കു​റ​പ്പു​ണ്ട് അ​ത്ത​ര​മൊ​രു മ​രു​ന്ന് ക​ണ്ടു​പി​ടി​ക്ക​പ്പെ​ടു​ക ത​ന്നെ ചെ​യ്യും…
അ​തി​നാ​യി കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ന്ന എ​ന്റെ ഡോ​ക്ട​ർ​മാ​രു​ടെ സ്നേ​ഹ​ത്തി​ന് മു​ന്നി​ൽ ശി​ര​സ്സ് ന​മി​ക്കു​ന്നു…!

എ​നി​ക്ക​റി​യാം എ​നി​ക്ക് മാ​ത്ര​മ​ല്ല പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും..

ഈ ​പോ​സ്റ്റ് വാ​യി​ക്കു​ന്ന എ​ന്റെ ച​ങ്കു​ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​രും എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളെ നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ആ​യി​രി​ക്കാം ഇ​ത്..!

ചി​ല​ർ​ക്ക് സാ​മ്പ​ത്തി​കം മ​റ്റു ചി​ല​ർ​ക്ക് കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ വേ​റെ ചി​ല​ർ​ക്ക് ശാ​രീ​രി​ക​മോ മാ​ന​സി​ക​മോ ആ​യി​ട്ടു​ള്ള വി​ഷ​മ​ത​ക​ൾ അ​ങ്ങ​നെ പ​ല​ത​ര​ത്തി​ൽ ആ​കു​മ​ത്…!

പ​ക്ഷേ ന​മ്മ​ൾ തോ​റ്റു കൊ​ടു​ക്ക​രു​ത്..
ച​ങ്കൂ​റ്റ​ത്തോ​ടെ നേ​രി​ട​ണം…
ജീ​വി​ത​ത്തി​ന്റെ ഒ​രു ഘ​ട്ട​ത്തി​ലും പ​രാ​ജ​യ​പ്പെ​ടും എ​ന്നു മു​ൻ​വി​ധി​യെ​ഴു​തി തോ​ൽ​ക്കാ​ൻ സ്വ​യം നി​ന്നു​കൊ​ടു​ക്ക​രു​ത്…
മു​ന്നി​ലു​ള്ള ഓ​രോ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ര​മാ​വ​ധി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​ണം…!!

അ​ങ്ങ​നെ പൊ​രു​തി ജ​യി​ക്കു​ന്ന​വ​രെ സ​മൂ​ഹം അ​ങ്ങേ​യ​റ്റം ഊ​ഷ്മ​ള​ത​യോ​ടെ സ്നേ​ഹി​ക്കും…!!

ഈ​യു​ള്ള​വ​ന്റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം പേ​രോ പ്ര​ശ​സ്തി​യോ ഒ​ന്നു​മാ​ണെ​ന്ന് ക​രു​തു​ന്നി​ല്ല..​അ​തി​ലൊ​ന്നും വ​ലി​യ കാ​ര്യ​വു​മി​ല്ല…
നെ​ഞ്ചോ​ടു ചേ​ർ​ത്തു​വ​യ്ക്കാ​ൻ അ​നേ​കം ഹൃ​ദ​യ​ബ​ന്ധ​ങ്ങ​ൾ കി​ട്ടി എ​ന്നു​ള്ള​തി​നെ​ക്കാ​ൾ വ​ലു​താ​യി മ​റ്റൊ​ന്നു​മി​ല്ല…
അ​തൊ​രു പു​ണ്യ​മാ​യി ക​രു​തു​ന്നു..
ഓ​രോ ബ​ന്ധ​ങ്ങ​ളും അ​ത്ര​മേ​ൽ അ​മൂ​ല്യ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്നു…!!

ന​മ്മ​ളെ​ല്ലാ​വ​രും എ​പ്പോ​ഴും ഒ​രു സ്നേ​ഹ​വ​ല​യ​മാ​ക​ണം…
ഞാ​നു​മ​ങ്ങ​നെ​യാ​ണ്….
എ​ന്നി​ൽ സ്നേ​ഹം മാ​ത്ര​മേ​യു​ള്ളൂ..
അ​പൂ​ർ​വ്വം ചി​ല​ർ​ക്കെ​ങ്കി​ലും അ​ത് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ൽ അ​ത് നി​ങ്ങ​ളെ​ന്റെ ഹൃ​ദ​യ​ത്തി​നു​ള്ളി​ലേ​ക്ക് എ​ത്തി​നോ​ക്കു​വാ​ൻ ധൈ​ര്യ​പ്പെ​ടാ​ത്ത​ത് കൊ​ണ്ട് മാ​ത്ര​മാ​ണ്..

എ​ൻ​റെ​യു​ള്ളി​ലേ​ക്ക് എ​ത്തി​നോ​ക്കു​വാ​ൻ ധൈ​ര്യ​പ്പെ​ടു​ന്ന​വ​രു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്ക് എ​ന്റെ​യും സ്നേ​ഹം ഒ​ഴു​കി​യെ​ത്തി​യി​രി​ക്കും..

ജീ​വി​തം വ​ള​രെ ചെ​റു​താ​ണ്…
ഇ​നി എ​നി​ക്കും നി​ങ്ങ​ൾ​ക്കും ഒ​ക്കെ എ​ത്ര നി​മി​ഷ​ങ്ങ​ൾ ഉ​ണ്ടെ​ന്നോ എ​ത്ര ദി​വ​സ​ങ്ങ​ൾ ഉ​ണ്ടെ​ന്നോ എ​ത്ര മാ​സ​ങ്ങ​ളോ വ​ർ​ഷ​ങ്ങ​ളോ ഉ​ണ്ടെ​ന്നോ ഒ​ന്നും ന​മു​ക്ക​റി​യി​ല്ല…
അ​ത് എ​ത്ര ത​ന്നെ​യാ​യാ​ലും കു​ഞ്ഞു കു​ഞ്ഞു ത​മാ​ശ​ക​ളും ന​ല്ല ന​ല്ല എ​ഴു​ത്തു​ക​ളും പോ​സി​റ്റീ​വ് ചി​ന്ത​ക​ളും സ്നേ​ഹാ​ന്വേ​ഷ​ണ​ങ്ങ​ളും ഒ​ക്കെ​യാ​യി ന​മ്മ​ൾ അ​ടി​ച്ചു പൊ​ളി​ക്കും..​ഒ​പ്പം
മ​തി​ലു​ക​ളി​ല്ലാ​തെ അ​ങ്ങ​ട് സ്നേ​ഹി​ക്കും..

ഒ​രു നി​മി​ഷ​മെ​ങ്കി​ൽ ഒ​രു നി​മി​ഷം
പു​ക​യാ​തെ ജ്വ​ലി​ക്കും…​അ​ല്ല​പി​ന്നെ…

ശ്വാ​സ​കോ​ശ​ത്തി​ന് ഇ​ൻ​ഫെ​ക്ഷ​ൻ ബാ​ധി​ച്ചു വേ​ദ​ന കൂ​ടു​ത​ൽ ആ​യി​ട്ട് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഹോ​സ്പി​റ്റ​ലി​ൽ അ​ഡ്മി​റ്റ് ആ​ണ്…
ഇ​ന്ന​ലെ മു​ത​ൽ റേ​ഡി​യേ​ഷ​നും തു​ട​ങ്ങി…

ഓ​രോ പ​രു​ങ്ങ​ലി​ന് ശേ​ഷ​വും പൂ​ർ​വാ​ധി​കം ഭം​ഗി​യോ​ടെ​യു​ള്ള അ​തി​ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് എ​ന്റെ ച​രി​ത്ര​ത്തി​ലു​ള്ള​ത് എ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാ​മ​ല്ലോ…

ഇ​ത്ത​വ​ണ​യും ക​ന​ലു​ക​ൾ ച​വി​ട്ടി​മെ​തി​ച്ചു ഞാ​ൻ വ​രും..

ശാ​രീ​രി​ക​മാ​യ വേ​ദ​ന​ക​ളും ബു​ദ്ധി​മു​ട്ടു​ക​ളു​മൊ​ക്കെ ഉ​ണ്ടെ​ങ്കി​ലും മ​ന​സ്സു​കൊ​ണ്ട് ഞാ​ൻ സു​ഖ​മാ​യി​രി​ക്കു​ന്നു..
സ​ന്തോ​ഷ​മാ​യി​രി​ക്കു​ന്നു…
എ​ന്റെ പ്രി​യ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും സു​ഖ​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു..

ഞാ​നെ​ന്നെ ത​ന്നെ സ​ർ​വ്വേ​ശ്വ​ര​ന് സ​മ​ർ​പ്പി​ക്കു​ന്നു…

എ​ല്ലാ​വ​ർ​ക്കും ന​ന്മ​യു​ണ്ടാ​ക​ട്ടെ..!!

പ്രാ​ർ​ത്ഥി​ക്കു​ക ച​ങ്കു​ക​ളേ…

സ്നേ​ഹ​പൂ​ർ​വ്വം
നി​ങ്ങ​ളു​ടെ സ്വ​ന്തം
ന​ന്ദു മ​ഹാ​ദേ​വ