സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടി, 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ

0
76

 

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടി. നിലവിലെ നിയന്ത്രണങ്ങൾ തുടരും.ലോക്ക് ഡൗണിൽ യാതൊരു ഇളവും പാടില്ല. നിയന്ത്രണം ഇതേപടി തുടരണമെന്നും ശുപാർശ. വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്.

നിലവിൽ മേയ് 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎംഎ അടക്കമുള്ളവർ ലോക്ഡൗൺ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.മേയ് 23 വരെയാണ് ലോക്ഡൗൺ നീട്ടിയത്.

രോഗവ്യാപനം കൂടിയ ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗണും പ്രഖ്യാപിച്ചു. തിരുവനന്തപുരം,​ തൃശൂർ ,​ എറണാകുളം,​ മലപ്പുറം എന്നീ ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കും.