കെ.ആർ ഗൗരിയമ്മയുടെ സംസ്കാരം വൈകിട്ട് ആറിന് ആലപ്പുഴ വലിയചുടുകാട്ടിൽ നടക്കും. നിലവിൽ ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പൊതുദർശനം.
പാസ് ലഭിച്ച മൂന്നൂറോളം പേരാണ് ആദരാജ്ഞലി അർപ്പിക്കുക. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിൻറെ നേതൃത്വത്തിൽ നടപടികൾ നിയന്ത്രിക്കാൻ ചീഫ് സെക്രട്ടറി നിർദേശവും നൽകി.
അതിനു ശേഷം ആലപ്പുഴയ്ക്കു കൊണ്ടുപോകും. ഗൗരിയമ്മയുടെ ആഗ്രഹ പ്രകാരം വലിയ ചുടുകാട്ടിലാവും സംസ്ക്കാരം. വൈകുന്നേരം ആറു മണിക്ക് അന്ത്യകർമ്മങ്ങൾ ആരംഭിക്കും. ആലപ്പുഴയിലെ സംസ്കാര ചടങ്ങിലും കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.