ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സഹായവസ്തുക്കളുമായി ഐ.എൻ.എസ് തുറമുഖത്തെത്തി

0
80

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിവിധ വിദേശരാജ്യങ്ങൾ ഇന്ത്യയിലേക്ക് മെഡിക്കൽ സഹായമെത്തിച്ചിരുന്നു. ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നായി ശേഖരിച്ച ഓക്‌സിജനും മറ്റു ആരോഗ്യസംരക്ഷണ വസ്തുക്കളുമായി ഐ.എൻ.എസ് കൊൽക്കത്ത മംഗളൂരുവിലെത്തി.

വിദേശത്തുനിന്ന് ഓക്‌സിജൻ ഉൾപ്പെടെയുള്ള സഹായമെത്തിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ ‘സമുദ്രസേതു രണ്ട്’ പദ്ധതിയുടെ ഭാഗമായാണ് ഐ.എൻ.എസ് കൊൽക്കത്ത ഓക്‌സിജനുമായി തിങ്കളാഴ്ച മംഗളൂരു പുതു തുറമുഖത്ത് എത്തിയത്.

ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നായി 400 ബോട്ടിൽ ഓക്‌സിജനും 30 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്‌സിജൻ നിറച്ച രണ്ടു കണ്ടെയ്‌നറുകളുമാണ് എത്തിച്ചത്. ഇതോടൊപ്പം മറ്റു അനുബന്ധ വസ്തുക്കളും എത്തിച്ചിട്ടുണ്ട്. മേയ് അഞ്ചിനാണ് കുവൈത്തിലെ ഷുവൈക് പോർട്ടിൽ നിന്നും കപ്പൽ പുറപ്പെട്ടത്.