Thursday
18 December 2025
24.8 C
Kerala
HomeKeralaനടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അർബുദ ബാധിതനായിരുന്നു.കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. സാഹിത്യ സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടമാണ് മാടമ്പ് കുഞ്ഞുകുട്ടന്റെ മരണം.

ഭ്രഷ്ട്, അശ്വത്ഥാമാവ്, അവിഘ്‌നമസ്തു, ചക്കരക്കുട്ടിപ്പാറു, തോന്ന്യാസം തുടങ്ങിയവയാണ് പ്രധാന നോവലുകൾ. ശാന്തം, കരുണം, പരിണാമം, ദേശാടനം, മകൾക്ക് തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതി. പൈതൃകം എന്ന ചിത്രത്തിലെ വേഷം അത്യുജ്ജലമായാണ് മാടമ്പ് അവതരിപ്പിച്ചത്. ജയരാജിന്റെ ആനച്ചന്തം എന്ന ചിത്രത്തിൽ ആനയെ ചികിത്സിക്കാനെത്തുന്ന വൈദ്യനെ അവിസ്മരണീയമാക്കി.

1941 ൽ കിരാലൂർ മാടമ്പ് മനയിൽ ശങ്കരൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജ്ജനത്തിന്റേയും മകനായി ജനനം. പരേതയായ സാവിത്രി അന്തർജനമാണ് ഭാര്യ. ഹസീന, ജസീന എന്നിവരാണ് മക്കൾ.

 

RELATED ARTICLES

Most Popular

Recent Comments