വനിതാ ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് അമൃത വിദ്യാലയ മാനേജ്‌മെന്റിനെതിരേ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പൊതുജനങ്ങള്‍ കൊറോണഭീതിയില്‍ കഴിയുമ്പോഴും, സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രം ആരംഭിക്കാന്‍ തീരുമാനവുമെടുത്തിരുക്കുന്ന സന്ദര്‍ഭത്തിലും പെട്ടെന്നുള്ള സ്ഥലംമാറ്റം മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയായിട്ടാണ് വനിതാ കമ്മിഷന്റെ പ്രാഥമിക വിലയിരുത്തല്‍.
നാടിന്റെ ഇന്നത്തെ സാഹചര്യത്തില്‍ സ്‌കൂളുകള്‍, ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വനിതാ ജീവനക്കാരെ സ്ഥലം മാറ്റുന്ന ഘട്ടത്തില്‍ ജീവനക്കാരുടെ സൗകര്യത്തിനായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു.