Wednesday
17 December 2025
26.8 C
Kerala
HomePoliticsഇടതുപക്ഷ സർക്കാരിന് തുടർഭരണം, പ്രശംസയുമായി വിദേശ രാജ്യങ്ങളിലെ ഇടതുപാർട്ടികൾ

ഇടതുപക്ഷ സർക്കാരിന് തുടർഭരണം, പ്രശംസയുമായി വിദേശ രാജ്യങ്ങളിലെ ഇടതുപാർട്ടികൾ

സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ തുടർഭരണം നേടിയതിൽ പ്രശംസയുമായി വിദേശ രാജ്യങ്ങളിലെ ഇടതുപാർട്ടികൾ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ, ക്യൂബ, ജർമനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ പാർട്ടികളും കേരളത്തിലെ പാർട്ടിയേയും ഇടതുപക്ഷത്തേയും പ്രശംസിച്ചു.

‘ജർമ്മനിയിലെ പ്രധാന ഇടതുപക്ഷ പാർട്ടിയായ ഡൈ ലിങ്കെയുടെ നേതാക്കൾ അഭിവാദ്യങ്ങൾ അയച്ചു. കോവിഡ് സാഹചര്യത്തിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ അറിയിക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു.

ചൈനയിലേയും ക്യൂബയിലേയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഇതിനോടകം ആശംസകൾ അറിയിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായ ജനത വിമുക്തി പെരുമുനയും ഐക്യദാർഢ്യം അറിയിച്ചു’ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു.

കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് എൽഡിഎഫ് സർക്കാർ നടത്തിയ ശ്രമങ്ങളാണ് വിജയത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണമെന്ന് ജർമൻ പാർട്ടിയായ ഡൈ ലിങ്കെയുടെ നേതാക്കൾ അയച്ച സന്ദേശത്തിൽ പറഞ്ഞു.

‘കേരളത്തിൽ ഒരു ഇടതുപക്ഷ സർക്കാർ തുടർച്ചയായി രണ്ട് ടേം അധികാരത്തിലെത്തുന്നത് കഴിഞ്ഞ കാലത്തെ വിജയകരമായ ഇടതു തന്ത്രങ്ങളുടെ ഫലമാണ്. പൗരന്മാരുടെ വിശാലമായ പങ്കാളിത്തത്തിനുള്ള മാർഗം മികച്ചതും സുസ്ഥിരവുമായ പരിഹാരങ്ങളോടെ മുന്നോട്ട് പോകുന്നു, പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ.

ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല നടപടികൾ ഈ മഹാമാരിയുടെ സമയത്ത് വലിയ വിജയമായിരുന്നു’പാർട്ടി എക്സിക്യൂട്ടീവ് ബോർഡ് അംഗം സന്ദേശത്തിൽ കുറിച്ചു.

RELATED ARTICLES

Most Popular

Recent Comments